30 ഒക്‌ടോബർ 2021

മോദി - മാർപാപ്പ കൂടിക്കാഴ്ച അവസാനിച്ചു
(VISION NEWS 30 ഒക്‌ടോബർ 2021)
മാർപാപ്പ - നരേന്ദ്രമോദി കൂടിക്കാഴ്ച സമാപിച്ചു. ഒന്നരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ലോകത്തെ കൊവിഡ് സാഹചര്യവും, ഇന്ത്യ രണ്ടാം തരം​ഗത്തെ എങ്ങനെ അതിജീവിച്ചു എന്നതുമൊക്കെ ചർച്ചയായെന്നാണ് സൂചന. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കുന്നതിനായി മോദി ക്ഷണിച്ചോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രാധാനമന്ത്രി. വത്തിക്കാനിലെത്തിയാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. അപ്പോസ്തലിക് പാലസില്‍ വെച്ചാണ് മോദി പോപ്പിനെ കണ്ടത്.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇറ്റലിയിലെത്തിയ മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫണ്‍ ഡെയര്‍ ലെയെന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌ഗോവിലേക്ക് പോവും. അവിടെ 26-ാംകാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only