09 ഒക്‌ടോബർ 2021

കാരശ്ശേരിയില്‍ ഭാര്യ സഹോദരനെ നടുറോഡില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
(VISION NEWS 09 ഒക്‌ടോബർ 2021)




കാരശ്ശേരി സ്വദേശി യൂസഫിനെയാണ് കല്‍പ്പൂര് അങ്ങാടിയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടിയത്. പരുക്കേറ്റ കല്‍പ്പൂര്‍ സ്വദേശി മുഹമ്മദ് റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോള്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കിന്റെ പേരിലാണ് കാരശ്ശേരി സ്വദേശി യൂസഫ് കല്‍പ്പൂര്‍ സ്വദേശി മുഹമ്മദ് റിയാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.

കല്‍പ്പൂര് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന തന്നെ സഹോദരിയുടെ ഭര്‍ത്താവായ യൂസുഫ് മെഷീന്‍ വാളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിയാസ് പറഞ്ഞു.
ഒരു വര്‍ഷമായി റിയാസിന്റെ സഹോദരിയുമായി യൂസഫ് അകന്ന് കഴിയുകയാണ്. കഴിഞ്ഞ ദിവസം മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പരാജയമായിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം നടന്നത്. 

മുക്കം ഇന്‍സ്പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മുഹമ്മദ് റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോള്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only