👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ; സീസൺ ടിക്കറ്റുമായും യാത്ര ചെയ്യാം
(VISION NEWS 01 ഒക്‌ടോബർ 2021)


 

കൊച്ചി∙ സംസ്ഥാനത്തു കൂടുതൽ പാസഞ്ചർ ട്രെയിനുകൾ 7,8 തീയതികളിൽ സർവീസ് ആരംഭിക്കും. പുനലൂർ– തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗർകോവിൽ ട്രെയിനുകളാണു പുനരാരംഭിക്കുന്നത്. സംസ്ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണു നടപടി.

റിസർവേഷൻ ആവശ്യമില്ലാത്ത എക്സ്പ്രസ് സ്പെഷലുകളായിട്ടാകും ഇവ ഓടിക്കുക. എക്സ്പ്രസ് നിരക്കായിരിക്കുമെങ്കിലും സീസൺ ടിക്കറ്റുമായി യാത്ര ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നു തൽസമയം ടിക്കറ്റുകൾ ലഭിക്കും.

8ന് ആരംഭിക്കുന്ന കോട്ടയം–കൊല്ലം ട്രെയിൻ രാവിലെ 5.30നു കോട്ടയത്തു നിന്നു പുറപ്പെട്ടു 7.50നു കൊല്ലത്ത് എത്തും. എറണാകുളം–ഗുരുവായൂർ, എറണാകുളം–ആലപ്പുഴ പാസഞ്ചറുകളും മംഗളൂരു–ചെന്നൈ എഗ്‌മൂർ എക്സ്പ്രസും വൈകാതെ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പാലക്കാട്–എറണാകുളം, പാലക്കാട്–തിരുച്ചെന്തൂർ ട്രെയിനുകളും കന്യാകുമാരി–പുണെ ജയന്തിയുമാണു ഇനിയും സർവീസ് ആരംഭിക്കാനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only