👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഒക്‌ടോബർ 2021

എയര്‍ ഇന്ത്യാ വിമാനത്തില്‍ യുവതിക്ക് പ്രസവം
(VISION NEWS 06 ഒക്‌ടോബർ 2021)
എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാനം വിമാനത്തില്‍ യുവതിക്ക് പ്രസവം. അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമായതിനെത്തുടര്‍ന്ന് വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചു വിട്ടു.ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ തിരികെ കൊച്ചിയിലേക്ക് പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി 9.45നാണ് കൊച്ചിയിലിറങ്ങിയത്.

ചൊവ്വാഴ്ച രാത്രി ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു യുവതി. വിമാനം പുറപ്പെട്ട് അധികം വൈകാതെ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടു.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അമ്മക്കും കുഞ്ഞിനും അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്ന് മനസിലായതോടെ പൈലറ്റുമാര്‍ വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only