👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

ഫോൺ വിളിക്കാരുടെ ശ്രദ്ധയ്ക്ക്, ആ നമ്പർ അസിസ്റ്റന്റ് ഡയറക്ടറുടേതാണ്, നിമ്മിയുടേതല്ല; രഞ്ജിത്ത് ശങ്കർ
(VISION NEWS 01 ഒക്‌ടോബർ 2021)
ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ ജയസൂര്യ ചിത്രം സണ്ണി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കഥാപാത്രം മാത്രം സ്ക്രീനിലെത്തുന്ന സിനിമയിൽ മറ്റു ചില കഥാപാത്രങ്ങളും ഉണ്ടെങ്കിലും അവര്‍ ഫോണ്‍ സംഭാഷണങ്ങളായും മറ്റുമാണ് ചിത്രത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രമായ 'നിമ്മി'യെ അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ് . ഈ കഥാപാത്രത്തിന്‍റെ ഫോണ്‍ നമ്പര്‍ എന്ന നിലയില്‍ ചിത്രത്തില്‍ ഒരു നമ്പര്‍ കാണിക്കുന്നുണ്ട്. ഈ നമ്പരിലേക്ക് നിരവധി പേരാണ് മെസേജ് അയക്കുന്നതെന്നും എന്നാല്‍ ഇത് തന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറുടെ നമ്പര്‍ ആണെന്നും സംവിധായകൻ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

"സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്‍റെ അസിസ്റ്റന്‍റ് ആയ സുധീഷ് ഭരതന്‍റേതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക", രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.അതേസമയം ധാക്ക ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്പെയിനിലെ കല്ലേല ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only