👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

09 ഒക്‌ടോബർ 2021

വ്യായാമം ചെയ്തതിനുശേഷമുള്ള ശരീരവേദനകുറയ്ക്കാം; ഈ നാലുവഴികളിലൂടെ
(VISION NEWS 09 ഒക്‌ടോബർ 2021)
കഠിനമായ വ്യായാമമുറകൾക്കുശേഷം ശരീരഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ചില സമയങ്ങളിൽ സന്ധികൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന സഹിക്കാൻ പറ്റാത്തതിനു അപ്പുറത്തായിരിക്കും. എന്നാൽ, ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഈ വേദന കുറയ്ക്കുന്നതിന് മരുന്നു കഴിക്കുന്നതിനേക്കാൾ ഫലപ്രദമായ ചില വഴികൾ വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. അവയിൽ ചിലത് പരിചയപ്പെടാം. ഐസ് പാക്ക് വേദന സഹിക്കാവുന്നതിനും അപ്പുറമാണെങ്കിൽ വേദനയെടുക്കുന്ന ഭാഗത്ത് ഐസ് പാക്ക് എടുത്ത് പതിയെ തടവിക്കൊടുക്കുക. പേശി വേദന വളരെ വേഗം മാറിക്കിട്ടും. ധാരാളം വെള്ളം കുടിക്കുക മികച്ച ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമം ചെയ്യാൻ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ധാരാളം വെള്ളം കുടിക്കുന്നത് വേദനകളിൽനിന്ന് ശരീരത്തിന് മുക്തി നൽകും. ദിവസവും ജ്യൂസോ അല്ലെങ്കിൽ അല്ലെങ്കിൽ ആരോഗ്യപ്രദമായ മറ്റ് പാനീയങ്ങളോ ശീലമാക്കുന്നത് നന്നായിരിക്കും. കുളിക്കാൻ ചൂടുവെള്ളം പേശികളുടെ വേദന കുറയ്ക്കുന്നതിന് ചൂടുവെള്ളം നല്ലതാണ്. ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന കുറയ്ക്കും. വെള്ളത്തിൽ കല്ലുപ്പ് ചേർത്ത് കുളിക്കുന്നത് വേദന വേഗത്തിൽ കുറയാൻ സഹായിക്കും. ചെറി ജ്യൂസ് ശരീരവേദന കുറയ്ക്കുന്നതിന് ചെറി ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയ പഴവർഗമാണ് ചെറി. കൂടാതെ, ശരീരവേദനയും നീരും കുറയ്ക്കുന്നതിനുള്ള ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only