👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

അപ്പാനി ശരത് ചിത്രം മിഷന്‍ സിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
(VISION NEWS 08 ഒക്‌ടോബർ 2021)




വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഷന്‍ സിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഈ മാസം 25 മുതല്‍ തീയറ്റര്‍ തുറക്കാമെന്ന് അറിയിച്ചതോടെയാണ് സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. സിനിമ ഒക്ടോബര്‍ 29ന് തീയേറ്ററുകളില്‍ എത്തും.

അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ സാഹസികമായ ആക്‌ഷന്‍ രംഗങ്ങള്‍ നിറഞ്ഞതായിരുന്നു. .ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലര്‍ കഥയാണ് ചിത്രം പറയുന്നത്. മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ െചറുപ്പകാലം അവതരിപ്പിച്ച്‌ ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. കൈലാഷ് ആദ്യമായി കമാന്‍ഡോ വേഷത്തിലെത്തുന്നു. മേജര്‍ രവിയാണ് ചിത്രത്തിലെ മറ്റൊരു താരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only