👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

'കിം' ഫലം പ്രഖ്യാപിച്ചു
(VISION NEWS 07 ഒക്‌ടോബർ 2021)

കേരള എന്‍ജിനീയറിങ്/ഫാർമസി/ ആർക്കിടെക്ട് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. ഫലം cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ആകെ പരീക്ഷ എഴുതിയത് 73977 പേർ ഇതിൽ 51031 പേർ യോഗ്യത നേടി. 45,629 വിദ്യാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടം. എൻജിനീയറിങ് ഒന്നാം റാങ്ക് തൃശ്ശൂർ ഫയിസ് ഹാഷിം നേടി. രണ്ടാം റാങ്ക് ഹരിശങ്കർ, കോട്ടയം. മൂന്നാം റാങ്ക് നയൻ കിഷോർ നായർ, കൊല്ലം. നാലാം റാങ്ക് സഹൽ കെ, മലപ്പുറം. അഞ്ചാം റാങ്ക് ഗോവിന്ദ് ജിഎസ് (തിരുവനന്തപുരം) എന്നിവർ കരസ്ഥമാക്കി.

ഒന്നേ കാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുൻപ് തന്നെ വിദ്യാര്‍ത്ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സിബിഎസ്‌ഇ ഇപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only