22 ഒക്‌ടോബർ 2021

മലയാളത്തിലും തമിഴിലുമായി ജോജു ജോർജ്ജിന്റെ ആക്ഷൻ ചിത്രം
(VISION NEWS 22 ഒക്‌ടോബർ 2021)
ജോജു ജോർജ്ജിനെ നായകനാക്കി മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ കെ സംവിധാനം ചെയ്യുന്ന 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി.

ഷാജി മേച്ചേരി നിർമ്മിക്കുന്ന ആക്ഷനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ, 'സർപട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്‌, മൂന്നാർ രമേശ്‌, രാക്ഷസൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only