👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

പ്രണയ നൈരാശ്യം;കോളേജ് ക്യാമ്പസിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്ന് സഹപാഠി
(VISION NEWS 01 ഒക്‌ടോബർ 2021)പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. വൈക്കം തലയോലപറമ്പ് സ്വദേശി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു.

പ്രണയനൈരാശ്യമാണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിനയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരികളുമായി സംസാരിച്ച്‌ ഇരിക്കുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. 

അക്രമം നടന്ന ഉടനെ തന്നെ വിദ്യാര്‍ത്ഥിനിയെ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only