👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഒക്‌ടോബർ 2021

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കാര്‍ തകര്‍ത്തു
(VISION NEWS 10 ഒക്‌ടോബർ 2021)

തിരുനെല്ലി: തിരുനെല്ലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിനായെത്തിയ കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കാട്ടാന തകര്‍ത്തു. കണ്ണൂര്‍ ചിറ്റാരിപറമ്പ് മനീഷ നിവാസ് മനീഷും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. 

ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുനെല്ലി പോലീസ് സ്‌റ്റേഷന് സമീപം വെച്ച് ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. റോഡരികിലായുണ്ടായിരുന്ന കാട്ടാന കാറിന് നേരെ ഓടിയെത്തി കൊമ്പു കൊണ്ട് കുത്തുകയായിരുന്നുവെന്ന് മനീഷ് പറഞ്ഞു. സംഭവത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only