27 ഒക്‌ടോബർ 2021

ഭാര്യയെ തല്ലുന്ന യുവാവിനെ അന്വേഷിച്ചെത്തി; പൊലീസ് കണ്ടത് 'മരണത്തോട് മല്ലടിക്കുന്ന' ഭര്‍ത്താവിനെ
(VISION NEWS 27 ഒക്‌ടോബർ 2021)
തൃശൂർ:  മദ്യപാനിയായ ഭർത്താവ് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വീട്ടിലെത്തിയത്. പരാതിക്കാരിയുടെ വീട്ടിലെത്തിയ പൊലീസ് രക്ഷിച്ചത് ഭർത്താവിനെയും. തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്ക് 
ഭർത്താവിനെതിരെ യുവതി പരാതി ലഭിച്ചത്.  

പട്രോളിങ്ങിലുണ്ടായിരുന്ന എസ്ഐ ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെകെ ഗിരീഷും ഉടന്‍ സ്ഥലത്തെത്തി.
പൊലീസ് എത്തുമ്പോൾ അവരെയും കാത്ത് വീടിന് പുറത്ത് കാത്ത് നിൽക്കുകയായിരുന്നു യുവതി. സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അവർ പൊലീസിനോട് പറഞ്ഞു. ഭർത്താവിനെ അന്വേഷിച്ച് മുറിക്കകത്തേക്ക് കയറിയപ്പോൾ ഉള്ളിൽ നിന്നും പൂട്ടിയ മുറിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതാണ് കണ്ടത്.

ഉടന്‍ പൊലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് വാഹനത്തിൽ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only