17 ഒക്‌ടോബർ 2021

ഇരുപത്തിയേഴുകാരിയുടെ മൃതദേഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ച നി​ല​യി​ൽ കണ്ടെത്തി
(VISION NEWS 17 ഒക്‌ടോബർ 2021)
ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യായ യുവതിയുടെ മൃ​ത​ദേ​ഹം വാ​ട​ക വീ​ട്ടി​ൽ സ്യൂ​ട്ട് കെ​യ്സി​ലൊ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ കണ്ടെത്തി. സംഭവത്തിൽ സേലം പൊലീസ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കു​മ​ര​സ്വാ​മി​പ്പ​ട്ടി ന​ടേ​ശ​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ബാം​ഗ്ലൂ​ർ സ്വ​ദേ​ശി പ്ര​താ​പിന്റെ ഭാ​ര്യ തേ​ജ് മൊ​ണ്ഡ​ൽ (27) ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് യു​വ​തി ഇ​വി​ടെ താ​മ​സ​മാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി കു​മ​ര​സ്വാ​മി​പ്പ​ട്ടി​യി​ൽ ബ്യൂ​ട്ടീ​സ്പാ ന​ട​ത്തി​യി​രു​ന്ന തേ​ജ് മൊ​ണ്ഡ​ലി​ന്‍റെ യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വ് പ്ര​ദീ​പ് വീ​ട്ടു​ട​മ ന​ടേ​ശ​നെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ന​ടേ​ശ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട്ടീ​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് പൊലീസിൽ വി​വ​ര​മ​റി​യി​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊലീസ് വീ​ട് തു​റ​ന്ന് അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് സ്യൂ​ട്ട്കെ​യ്സി​ൽ അ​ട​ച്ചു വ​ച്ച നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ കോൾ വിവരങ്ങൾ അടക്കം എടുത്താണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only