👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

പുത്തൻ ഫോട്ടോയുമായി മമ്മൂട്ടി: ഏറ്റെടുത്ത് ആരാധകർ
(VISION NEWS 09 ഒക്‌ടോബർ 2021)
മമ്മൂക്കയുടെ പുത്തൻ ​ഗെറ്റപ്പുകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. 

പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 'മമ്മൂസേ...' എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only