21 ഒക്‌ടോബർ 2021

തിരികെ വിദ്യാലയത്തിലേക്ക് രക്ഷാകർത്തൃ സംഗമങ്ങൾക്ക് തുടക്കമായി
(VISION NEWS 21 ഒക്‌ടോബർ 2021)
ആവിലോറ എം എം യു പി സ്കൂളിൽ നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള രക്ഷാകർതൃ പരിശീലന ശിൽപശാലകൾക്ക് ഇന്ന് തുടക്കമായി. വിദ്യാലയത്തിലെ മൊത്തം രക്ഷിതാക്കളെയും നാലു ദിവസങ്ങളിൽ 12 സെഷനുകളിലായി വിളിച്ചുചേർത്താണ് ബോധവൽക്കരണം സംഘടിപ്പിക്കുന്നത്. ഇന്ന് ബുധനാഴ്ച മൂന്നു സെഷനുകളിലായി 9 ക്ലാസുകൾക്ക് പരിശീലനം നടന്നു.. ഹെഡ് മാസ്റ്റർ കെ പി അബ്ദു റഹ്മാൻ, പി വി അഹ്മദ് കബീർ, കെ ഖാദർ മാസ്റ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച 2E, 3A, B, C, D, E, 4 A, B, C ക്ലാസ്സുകളിലെ പരിശീലനം ഉണ്ടാകും രക്ഷിതാക്കൾ നിശ്ചിത സമയത്തു തന്നെ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only