15 ഒക്‌ടോബർ 2021

സ്വീകരണം നൽകി.
(VISION NEWS 15 ഒക്‌ടോബർ 2021)


ഓമശ്ശേരി : 37 വർഷങ്ങൾക്കുശേഷം സീനിയർ ഫുട്ബോൾ കിരീടം നേടിയ കോഴിക്കോട് ജില്ലാ ടീമിലെ അംഗങ്ങളായ ഫായിസിനും നൗഫലിനും  സമീക്ഷ ഓമശ്ശേരിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. 

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും  മെമെന്റോ നൽകുകയും ചെയ്തു. സമീക്ഷ രക്ഷാധികാരി പി എ ഹുസൈൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. സലാം മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ജംഷീർ എം കെ, ബഷീർ അരീക്കൽ, ഷംഷീർ കാക്കാട്ട്, ഹാരിസ് അരീക്കൽ എന്നിവർ സംസാരിച്ചു. ഉബൈദ് എൻ പി സ്വാഗതവും നിതീഷ് കുമാർ നന്ദിയും പറഞ്ഞു. 

മികവാർന്ന പ്രകടനം കാഴ്ച വെച്ച  ഫായിസും നൗഫലും  സന്തോഷ് ട്രോഫി സെലക്ഷൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only