👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

വാട്ട്സ്ആപ്പ് കോളുകൾ ഇനി റെക്കോർഡ് ചെയ്യാം!
(VISION NEWS 03 ഒക്‌ടോബർ 2021)
വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്ട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന വോയ്‌സ് റെക്കോർഡിങ് ആപ്ലികേഷൻ ഉപയോഗിച്ച് തന്നെ വാട്ട്സ് ആപ്പ് കോളുകളും ഇപ്പോൾ റെക്കോർഡ് ചെയ്യാൻ കഴിയും.

അതിന്നായി നിങ്ങൾ വാട്ട്സ്ആപ്പ് കോളുകൾ ചെയ്യുന്ന സമയത്തു മൾട്ടി ടാസ്കിങ് ഉപയോഗിച്ച് റെക്കോർഡിങ് അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക .അതിനു ശേഷം നിങ്ങൾ ചെയ്യുന്ന കോൾ ലൗഡ് സ്പീക്കറിൽ ഇട്ടു റെക്കോർഡ് ചെയ്യുവാൻ സാധിക്കുന്നു .

വാട്ട്സ്ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .വാട്ട്സ്ആപ്പ് സ്റ്റിക്കറുകളിൽ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതായത് ഉപഭോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഓപ്‌ഷനുകളാണ് ലഭിക്കുന്നത് . ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളിലും കൂടാതെ iOS ബേസ് ആയ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .ഉടൻ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only