👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

താമരശ്ശേരി ടൗൺ ക്യാമറാ നിരീക്ഷണത്തിലേക്ക്
(VISION NEWS 07 ഒക്‌ടോബർ 2021)താമരശ്ശേരി: താമരശ്ശേരി ടൗണും പരിസരവും ക്യാമറാനിരീക്ഷണത്തിന് കീഴിലാകുന്നു. മുൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിലെ പത്തുലക്ഷംരൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

ചുങ്കം ചെക്പോസ്റ്റിൽനിന്നുതുടങ്ങി ചുങ്കം ജങ്ഷൻ, ബി.എസ്.എൻ.എൽ. ഓഫീസ് പരിസരം, കത്തീഡ്രൽ ചർച്ചിനു മുൻവശം, താമരശ്ശേരി മിനി ബൈപ്പാസ് ജങ്ഷൻ, പഴയ ബസ്‌സ്റ്റാൻഡ്‌ പിൻവശം, താലൂക്ക് ഓഫീസിനു മുൻവശം, കാരാടി കുടുക്കിലുമ്മാരം അണ്ടോണ റോഡ് ജങ്ഷൻ, കെ.എസ്.ആർ.ടി.സി. ഗാരേജ് എന്നിവിടങ്ങളിലായി ഒൻപത് പോളിൽ 20 ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. 32 ചാനൽ നെറ്റ്‌വർക്ക് റെക്കോഡർ സിസ്റ്റം (എൻ.വി.ആർ.) ആണ് ഇതിൽ ഉപയോഗിക്കുന്നത്. രണ്ടുമാസത്തിനകം ഈ പദ്ധതി പൂർത്തിയാക്കും. പദ്ധതിക്കായി സ്ഥലം അടയാളപ്പെടുത്തുന്ന ചടങ്ങ് നടന്നു.

ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡി കമ്മിറ്റി ചെയർമാന്മാരായ എ. അരവിന്ദൻ, എം.ടി. അയ്യൂബ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഹറൂഫ് തട്ടാഞ്ചേരി, ഗ്രാമപ്പഞ്ചായത്ത് അംഗം എ.പി. മുസ്തഫ, താമരശ്ശേരി ഡിവൈ.എസ്‌.പി. അഷ്‌റഫ്, എൻജിനിയർമാരായ ആർ. റോയ്, പി.വി. അനിൽ കുമാർ, എസ്. ശ്രീജേഷ്, വി.പി. ഗോപി തുടങ്ങിയവർ /സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only