12/10/2021

കശ്മീരില്‍ തിരിച്ചടിച്ച് സൈന്യം; ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു
(VISION NEWS 12/10/2021)
കശ്മീരില്‍ തിരിച്ചടിച്ച് സൈന്യം. ഷോപിയാനില്‍ രാത്രി ഒന്‍പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഒരു മലയാളി‍ ഉള്‍പ്പെടെ അഞ്ചുസൈനികര്‍ ഭീകരാക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. 5 കൊടുംഭീകരരെയാണ് കഴിഞ്ഞ 48 മണിക്കൂറിൽ സൈന്യം വധിച്ചത്.

അതേസമയം ഷോപിയാനിലെ ഖെരിപോരയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഒരു ഭീകരന്‍ ബിഹാറുകാരനായ തെരുവുകച്ചവടക്കാരനെ കൊന്നശേഷം രക്ഷപെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only