30 ഒക്‌ടോബർ 2021

മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
(VISION NEWS 30 ഒക്‌ടോബർ 2021)
തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലാണ് തിങ്കളാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only