27 ഒക്‌ടോബർ 2021

പ്ലസ് വൺ,ഡിഗ്രി: യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും സീറ്റുകൾ ഉറപ്പാക്കുക- എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി.
(VISION NEWS 27 ഒക്‌ടോബർ 2021)


കൊടുവള്ളി : ഉപരി പഠന ത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥി കൾക്കും ആവശ്യമായ പ്ലസ് വൺ, ഡിഗ്രി സീറ്റുകൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊടുവള്ളി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു.താൽകാലിക സീറ്റുകൾ അനുവദിക്കുന്നതിന് പകരം പ്രശ്നത്തിന് സ്ഥിര പരിഹാരം കാണുന്നതിനായി നിലവിലുള്ള ഹൈസ്‌കൂളുകൾ ഹയർ സെക്കണ്ടറിയായി ഉയർത്തുക,പുതിയ സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കുക,പ്ലസ് വൺ ക്‌ളാസുകളിൽ  40 കുട്ടികളെ അനുവദിക്കുക, പ്ലസ്ടു കഴിഞ്ഞ മുഴുവൻ വിദ്യാർഥികൾക്കും ഡിഗ്രി സീറ്റുകൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങാളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ ടി.പി. യുസുഫ്, ആർ.സി.നൗഷർ,സി.പി മജീദ്,ഹനീഫ പാലക്കുന്നുമ്മൽ,പി.ടി.അലി,റസാഖ്‌ കെ.എം.സി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം  നൽകി. കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും,മലബാറിന്റെ സമഗ്ര പുരോഗതിക്ക് സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കണമെന്നും  പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.ടിപി യുസുഫ്, ആബിദ് പാലക്കുറ്റി ആർ.സി. നൗഷർ എന്നിവർ സംസാരിച്ചു.കരുവൻപൊയിൽ,എരഞ്ഞിക്കോത്ത് ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി കരുവൻ പൊയിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.ഷംസീർ.വി.കെ. സലാം കാക്കേരി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only