31/10/2021

കരുതലോടെ മുന്നോട്ട്‌' ഓമശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്‌ ഹോമിയോ പ്രതിരോധ മരുന്ന് നൽകി.
(VISION NEWS 31/10/2021)


ഓമശ്ശേരി:സര്‍ക്കാര്‍ എയ്ഡഡ്,അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികള്‍ക്ക് കോവിഡ് പ്രതിരോധം ഒരുക്കാന്‍ ഹോമിയോപതി വകുപ്പ് ആവിഷ്‌കരിച്ച 'കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഓമശ്ശേരി പഞ്ചായത്തിലും ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തു.കോവിഡ് പ്രതിരോധം ശക്തമാക്കുവാനും സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് കരുത്ത് പകരുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.ഓൺലൈൻ വഴി ആവശ്യപ്പെട്ട എല്ലാ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും സൗജന്യമായി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തു.ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വിദ്യാർത്ഥികൾക്ക്‌ വേണ്ടി ആയിരത്തിൽ പരം രക്ഷിതാക്കളാണ്‌  മരുന്നിനായി രജിസ്റ്റര്‍ ചെയ്തത്‌.രജിസ്റ്റർ ചെയ്ത രക്ഷിതാക്കൾ ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറിയിൽ നേരിട്ടെത്തിയാണ്‌ പ്രതിരോധ മരുന്ന് സ്വീകരിച്ചത്‌.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌ തല വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദകൃഷ്ണൻ,എം.ഷീജ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ:ടി.റോനിഷ സ്വാഗതവും വാർഡ്‌ മെമ്പർ സി.എ.ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only