30/10/2021

ഷമീർ വധം​: രണ്ട്​ മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചു
(VISION NEWS 30/10/2021)


ദമ്മാം/കൊടുവള്ളി : കൊടുവള്ളി ഷമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക്​ കീഴ്​കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവെച്ചു. അഞ്ചുവർഷം​ മുമ്പ്​ ജു​ൈബലിലെ വർക്​​ഷോപ്​​ മേഖലയിലെ മുനിസിപ്പാലിറ്റി (ബലദിയ) മാലിന്യപ്പെട്ടിക്ക്​ സമീപം മരിച്ചനിലയിൽ കണ്ടെത്തിയ കോഴി​ക്കോട്​ കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറി​െൻറ മലയാളികളടക്കമുള്ള ഘാതകർക്കാണ്​​ ജു​ൈബൽ കോടതി വിധിച്ച വധശിക്ഷ ദമ്മാമിലെ അപ്പീൽ കോടതിയും ശരിവെച്ചത്​.


 രണ്ടു മലയാളികളും , നാല്​ സൗദി യുവാകളുമാണ് പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക്​ വിധേയമാക്കണമെന്നാണ്​ വിധി.

അഞ്ചുവർഷം​ മുമ്പ്​ ചെറിയ പെരുന്നാളി​െൻറ തലേദിവസം പുലർ​െച്ചയാണ്​ ഷമീറി​െൻറ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക്​​ സമീപം കണ്ടെത്തിയത്​. ഇതിനും മൂന്ന്​ ദിവസം​ മുമ്പ്​ കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ്​ മൃതദേഹം ക​െണ്ടത്തിയത്​

ശരീരത്തിലെ മർദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാ​െണന്ന നിഗമനത്തിലെത്തിച്ചിരുന്നുവൈകാതെ ആറു പ്രതികളെയും സൗദി ​െപാലീസ്​ പിടികൂടി. 
ഹവാല പണം ഏജൻറായിരുന്ന ഷമീറിൽനിന്ന്​ പണം കവരാൻ​ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടി​ക്കൊണ്ടുപോവുകയായിരുന്നു.

എന്നാൽ, പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്നു ദിവസത്തോളം ഇയാളെ ബന്ധനത്തിൽ വെച്ച്​ പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ്​​ കരുതുന്നത്​. പണം കവരുന്ന സ്വദേശി സംഘത്തിന്​ ആവശ്യമായ വിവരങ്ങൾ ​ൈകമാറിയിരുന്നത്​ മലയാളികളായ നിസാം, അജ്​മൽ എന്നിവർ ആയിരുന്നെന്ന്​​ പൊലീസ്​ കണ്ടെത്തി​. രണ്ട്​ പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന 
ക​ുടുംബത്തി​െൻറ ആശ്രയമായിരുന്ന യുവാവി​െൻറ കെലപാതകം മലയാളിസമൂഹത്തെ ഞെട്ടിച്ചിരുന്നു.


മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകംതന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന്​ കഴിഞ്ഞു. ​അപ്പീൽ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയാഹരജികൾ നൽകാനുള്ള ഒരുക്കത്തിലാണ്​ പ്രതികൾ. കൊല്ലപ്പെട്ട ഷമീറി​െൻറ മകനും മകളും ചെറിയ കുട്ടികളാണ്​. പ്രതികൾക്ക്​ മാപ്പ്​ നൽകാൻ കുടുംബം ഇതുവരെ തയാറായിട്ടില്ല.

പ്രതിയായ നിസാമി​െൻറ കുടുംബത്തി​െൻറ അപേക്ഷ പരിഗണിച്ച്​ നിയമസഹായം ലഭ്യമാക്കാൻ ജു​ൈബലിലെ സാമൂഹിക പ്രവർത്തകൻ ​ൈസഫുദ്ദീൻ പൊറ്റശ്ശേരിക്ക് ഇന്ത്യൻ എംബസി​ അധികാര പത്രം നൽകിയിരുന്നു. അദ്ദേഹം ഇവരെ ജയിലിൽ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്​തിരുന്നു.


സൗദി ഭരണാധികാരിക്ക്​ ഉൾപ്പെടെ എംബസി വഴി ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ്​ നിസാമി​ന്റ കുടുംബമെന്ന്​ സൈസഫുദ്ദീൻ പറഞ്ഞു. എന്നാൽ, കുടുംബത്തിന്റെ മാപ്പ്​​​ നൽകൽ മാത്രമായിക്കും ആത്യന്തിക പരിഹാരം.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only