17 ഒക്‌ടോബർ 2021

കാരന്തൂര്‍ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂമ്പാറ സ്വദേശിയും മരിച്ചു
(VISION NEWS 17 ഒക്‌ടോബർ 2021)കാരന്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

കൂടരഞ്ഞി കൂമ്പാറ ബസാര്‍ എഴുത്താണികുന്ന് വിജയന്റെ മകന്‍ അര്‍ജുന്‍(21) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ശനിയാഴ്ച രാത്രി പത്തരയോടെ കാരന്തൂര്‍ ടൗണ്‍ മസ്ജിദിന് സപീപമായിരുന്നു അപകടം.
കാരന്തൂര്‍ കോണാട്ട് തേറമ്പത്ത് തേറമ്പത്ത് അബ്ദുറഹിമാന്റെ മകന്‍ നിഹാല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only