06 ഒക്‌ടോബർ 2021

യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചു
(VISION NEWS 06 ഒക്‌ടോബർ 2021)


കൊടുവള്ളി : കേന്ദ്ര  സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ച കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും, സ്ഥലം സന്ദർശിക്കാനെത്തിയ എഐസിസി ജന.സെക്രട്ടറി ശ്രീമതി പ്രിയങ്ക ഗാന്ധിയെയും മുൻ എഐസിസി പ്രസിഡണ്ട് രാഹുൽ ഗാന്ധിയേയും തടയുന്നതിലും  പ്രതിഷേധിച്ച് കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. തുടർന്ന് നടന്ന പൊതുയോഗം കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡൻറ്  വി.ടി നിഹാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഷമീർ ഓമശ്ശേരി  അധ്യക്ഷത വഹിച്ചു.  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.കെ ജലീൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി മുജീബ് പുറായിൽ, കെ.എസ് യു ജില്ലാ സെക്രെട്ടറി എ ഷാദി ഷബീബ്, എം.പി സി ജംഷിദ്,ഫാറൂഖ് പുത്തലത്ത്, ഷർത്താജ് ടി.കെ.പി, ഫസൽ പാലങ്ങാട്, പി.സി ഫിജാസ് ,ജ്യോതി ജി നായർ തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് മിഥുൻ നൂഞ്ഞിക്കര, രാജേഷ് കോരങ്ങാട്, ഫിലിപ്പ് ചോല, അരുൺ ടി.കെ, റസീൽ രാംപൊയിൽ, അബൂലൈസ്, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only