👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

ഇന്ന് വ്യോമസേനാ ദിനം; ആശംസകളുമായി പ്രധാനമന്ത്രി
(VISION NEWS 08 ഒക്‌ടോബർ 2021)
വ്യോമസേനാ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തികൾ സംരക്ഷിക്കുന്നതിന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.

‘വ്യോമസേന ദിനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കൾക്കും അഭിനന്ദനങ്ങൾ. രാജ്യത്തെ എല്ലാ വ്യോമസേനാംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും അഭിവാദ്യം ചെയ്യുന്നു. ദുരന്ത സമയത്ത് മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കുന്നതിനും നിങ്ങൾ പ്രധാന പങ്ക് വഹിച്ചു. നിങ്ങളുടെ ധീരതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാണ്’. പ്രധാനമന്ത്രി പറഞ്ഞു.

വ്യോമസേനയുടെ 89-ാം വാർഷികമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ആണ് ഔദ്യോഗിക ചടങ്ങുകൾ നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only