09 ഒക്‌ടോബർ 2021

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 09 ഒക്‌ടോബർ 2021)




സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും ‍ യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 08 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ മലപ്പുറം തുവ്വൂർ പടുമുണ്ട കോളനിയിൽ കരിങ്കൽ മതിൽ ഇടിഞ്ഞ് വീട് തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ 7 കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only