30 ഒക്‌ടോബർ 2021

സി ഐ ടി യു ചുമട്ടു തൊഴിലാളികൾക്ക് യാത്രയയപ്പ്.
(VISION NEWS 30 ഒക്‌ടോബർ 2021) കഴിഞ്ഞ നാൽപതു വർഷ കാലമായി തിരുവമ്പാടി പട്ടണത്തിൽ ചുമട്ടുതൊഴിലാളി രംഗത്ത് മാത്യക പരമായ സേവനമനുഷ്ടിച്ച് ജോലിയിൽ നിന്ന് വിരമിക്കുന്ന മമ്മു ചക്കര തൊടികയിൽ, ഹംസ കമ്മിയിൽ, അഹമ്മദ് ചെറുപറമ്പിൽ തുടങ്ങിയ സഖാക്കളെയും ട്രയിഡ് യൂണിയൻ രംഗത്ത് സംഘടന നയിച്ച സ.എ കെ അഹമ്മദ് കുട്ടിയെയും പഴയകാല ചുമട്ടുതൊഴിലാളി രംഗത്ത് സേവനംഅനുഷ്ടിച്ച മുഹമ്മദാലി തൊട്ടിയിൽ, സെയ്തലവി പത്തൂർ, ബിരാൻ എറമ്പൻ, മൊയ്തീൻ കമ്മിയിൽ, ഹംസ കക്കേങ്ങൽ ,മുഹമ്മദാലി ചാത്തൻചിറ, ഉസ്മാൻ മേനാട്ടിൽ, മമ്മു പാലേരി കുണ്ടിൽ, അബ്ദു കരുത്താൻകുന്ന് തുടങ്ങിയവരെ ആദരിക്കുകയും ചെയ്തു. പാർട്ടി ഓഫീസ് ഹാളിൽ സി പി ഐ എം വെസ്റ്റ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം സി ഐ ടി യു ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.വെസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ എസ് സുനിൽഖാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പാർട്ടി ഏരിയ കമ്മറ്റി അംഗം ജോളി ജോസഫ് ,ഗീത വിനോദ്, വ്യാപാരി വ്യവസായി നേതാക്കൻമാരായ ബാലൻ, സണ്ണി ജോസഫ്, വ്യാപാരി വ്യവസായി സമതിയുടെ സെക്രട്ടറി അജീഷ് മുണ്ടേരി, എസ് ടി യു നേതാവ് സമദ് കുയ്യക്കാട്ടിൽ, കേരള കർഷക സംഘം ഏരിയ ജോയൻ്റ് സെക്രട്ടറി സി ഗണേഷ് ബാബു, സീനിയർ സിറ്റിസൺ ഫോറം മേഖല സെക്രട്ടറി കെ സി സെയ്ത് മുഹമ്മദ് ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി ജെ ജിബിൻ, കേരള കൊ ഓപറേറ്റീവ് സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം എസ് ജയപ്രസാദ്, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി കെ ഐ റഹ്‌മത്തുള്ള, മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു അംഗം എ എം അബ്ദുറഹ്മാൻ, സി കെ അബ്ബാസ്, എസ് ഗിരീഷ് ബാബു, റിയാസ് പി എസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനത്തിന് അഷ്റഫ് കമ്മിയിൽ സ്വാഗതവും ബഷീർ ചക്കര തൊടികയിൽ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ വിവിധ മേഖലകളിലെ വ്യാപാരി സുഹ്യത്തുകളും, ട്രയിഡ് യൂണിയൻ പ്രവർത്തകരും തൊഴിലാളികളുടെ കുടുംബങ്ങളും പാർട്ടി സഖാക്കളും പങ്കെടുത്തു.യാത്രയയപ്പിനോടനു സന്ധിച്ച് ഉപഹാരങ്ങളും, പൊന്നാട അണിയിക്കലും മധുര പലഹാരവിതരണവും നടന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only