10/10/2021

ഓമശ്ശേരി ഗ്രാമ പഞ്ചാത്ത്‌: ലൈസൻസ്‌ അദാലത്ത്‌ നാളെ മുതൽ
(VISION NEWS 10/10/2021)
വ്യാപാര സ്ഥാപനങ്ങളുടേയും മറ്റും ലൈസൻസ്‌ പുതുക്കാൻ വൈകിയവർക്ക്‌ പിഴ കൂടാതെ ലൈസൻസ്‌ പുതുക്കുന്നതിനും ഇതുവരെ ലൈസൻസ്‌ എടുക്കാത്തവർക്ക്‌ പിഴയില്ലാതെ ലൈസൻസ്‌ എടുക്കുന്നതിനും നാളെ മുതൽ മൂന്ന് ദിവസം ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി അവസരമൊരുക്കുന്നു.

2021 ഒക്‌ടോബർ 11,12,13(തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകു:3 വരെ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന അദാലത്തിലൂടെയാണ്‌ ലൈസൻസ്‌ പുതുക്കുന്നതും പുതിയവ നൽകുന്നതും.

ലൈസൻസ്‌ പുതുക്കേണ്ടവർ നിർദ്ദിഷ്ട അപേക്ഷയോടൊപ്പം അഞ്ച്‌ രൂപയുടെ കോർട്ട്‌ ഫീ സ്റ്റാമ്പും ലൈസൻസിന്റേയോ പണമടച്ച റസീപ്റ്റിന്റേയോ പകർപ്പും ഹാജറാക്കേണ്ടതാണ്‌.പുതുതായി ലൈസൻസ്‌ എടുക്കുന്നവർ കെട്ടിട വാടക എഗ്രിമെന്റിന്റെ ഒറിജിനലും പകർപ്പും ഹാജറാക്കണം.പൊലൂഷ്യൻ സർട്ടിഫിക്കറ്റ്‌ ആവശ്യമുള്ള സംരംഭങ്ങൾക്ക്‌ ആയത്‌ ഹാജറാക്കണം.ലൈസൻസ്‌ സംബന്ധമായ എല്ലാ അപേക്ഷകൾക്കും അപേക്ഷകന്റെ/കയുടെ ആധാർ കാർഡ്‌ കോപ്പി നിർബന്ധമാണ്‌.

സ്ഥാപന ഉടമകൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

(പ്രസിഡണ്ട്‌)
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌

(സെക്രട്ടറി)
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌
10/10/2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only