15 ഒക്‌ടോബർ 2021

'പാവങ്ങളുടെ പടനായകൻ', ജയ് ഭീമിന്‍റെ ടീസര്‍ പുറത്തിറങ്ങി
(VISION NEWS 15 ഒക്‌ടോബർ 2021)
തമിഴ് സൂപ്പർ താരം സൂര്യ നായകനായെത്തുന്ന ‘ജയ് ഭീമിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി . അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. മലയാളി താരം ലിജോമോള്‍ ജോസ് വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ടീസറിൽ വ്യക്തമാണ്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

സൂര്യയുടെ 39-ാം ചിത്രമായ ജയ് ഭീം കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രമാണ്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only