👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

അമല പോളിന്റെ സഹോദരൻ വിവാഹിതനായി
(VISION NEWS 01 ഒക്‌ടോബർ 2021)




നടി അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോൾ വിവാഹിതനായി. അല്‍ക്ക കുര്യനാണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സിം​ഗിൾ സ്ലീവ് ബ്ലൂ വസ്ത്രത്തിൽ അതിമനോഹരിയായിരുന്നു അമല. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലെ അമലയുടേയും സുഹൃത്തുക്കളുടേയും നൃത്തവും വൈറലായിരുന്നു. മര്‍ച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് പ്രത്യക്ഷപ്പെട്ടു. ജോലിത്തിരക്കുകളെ തുടർന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only