👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

06 ഒക്‌ടോബർ 2021

കൊച്ചിയിൽ മതിൽ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
(VISION NEWS 06 ഒക്‌ടോബർ 2021)
കൊച്ചി കലൂരിൽ മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആന്ധ്രാ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ഷേണായീസ് ക്രോസ്സ് റോഡിലാണ് അപകടം ഉണ്ടായത്. മതിലിനോട് ചേർന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. മൂന്നുപേർ മതിലിനടിയിൽ കുടുങ്ങി. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രണ്ടുപേരെ രക്ഷപെടുത്തി. എന്നാൽ കുടുങ്ങി കിടന്ന ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷപെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only