👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഒക്‌ടോബർ 2021

മദ്യലഹരിയിൽ ബ്ലേഡുകൊണ്ട് സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ചയാളെ ട്രാഫിക് പോലീസ് ആശുപത്രിയിൽ എത്തിച്ചു.
(VISION NEWS 05 ഒക്‌ടോബർ 2021)
താമരശ്ശേരി: മദ്യലഹരിയിൽ ബൈക്കിൽ എത്തിയയാൾ ചുങ്കം ജംഗ്ഷനിൽ റോയൽ ടവറിന് മുൻവശം വെച്ചാണ് കഴുത്തിന് മുറിവേൽപ്പിച്ചത്. മദ്യലഹരിയിൽ അപകടകരമാം വിധം ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ബൈക്ക് റോയൽ ടവറിന് അകത്തേക്ക് നിർത്തിയാണ് കടുംകൈ കാണിച്ചത്. 

പുതുപ്പാടി നെരൂക്കും ചാലിൽ പുത്തലത്ത് താമസക്കാരനായ അബ്ദുൽ സലാമാണ് കഴുത്തിന് മുറിവേൽപ്പിച്ചത്, ഇയാളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ അബ്ദുസലീമിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ല. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only