25 ഒക്‌ടോബർ 2021

പാലക്കാട് മലവെള്ളപാച്ചിലിൽ ആനയുടെ ജഡം കണ്ടെത്തി
(VISION NEWS 25 ഒക്‌ടോബർ 2021)മലവെള്ളപാച്ചിലിൽ ഒഴുകിവന്ന ആനയുടെ ജഡം കണ്ടെത്തി.പാലക്കാട് തിരുവിഴാംകുന്ന് അമ്പലപാറയിലെ വെള്ളിയാർ പുഴയിലാണ് ജഡം കണ്ടെത്തിയത്. പാറയിൽ തടഞ്ഞ നിലയിലാണ് പിടിയാനയുടെ ജഡം. സൈലൻ്റ് വാലി വനമേഖലയിൽ ഇന്നലെ മഴ ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും, 11 ജില്ലകളില്‍ യെലോ അലേര്‍ട്ടുമുണ്ട്. നാളെയോടെ സംസ്ഥാനത്ത് തുലാ വര്‍ഷം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only