17/10/2021

ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു; ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
(VISION NEWS 17/10/2021)
ആശ്വാസമായി അറബിക്കടലിലെ ന്യൂന മർദ്ദത്തിന്റെ ശക്തി കുറഞ്ഞു. എങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. അതി തീവ്ര മഴക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. മലയോര മേഖലയിൽ ജാഗ്രതതുടരണം. ചൊവ്വാഴ്ച വരെ മഴതുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സംസ്ഥാന ദുരന്ത പ്രതികരണ സെൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 112 എന്ന നമ്പറിൽ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only