17 ഒക്‌ടോബർ 2021

ഒന്നര വയസുകാരൻ തോട്ടിൽ വീണു മരിച്ചു
(VISION NEWS 17 ഒക്‌ടോബർ 2021)
ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ മുഹമ്മദ് റയ്ഹാൻ തോട്ടിൽ വീണു മരിച്ചു. മൂത്ത സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻപോയപ്പോൾ പിന്നാലെ സഹോദരനും വീട്ടുകാരും അറിയാതെ കുട്ടിയും പോയതായിരുന്നു .ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനടുത്തുള്ള ചെറിയ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. 

ഈ തോട്ടിൽ കുട്ടി വീഴുകയായിരുന്നു. അടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്.  
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
ഉടൻ വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. ആശുപത്രിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only