👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

സിങ്കിന് തിളക്കം കൂട്ടാം; അടുക്കളയെ സുന്ദരമാക്കാം, ചില നുറുങ്ങുകൾ
(VISION NEWS 03 ഒക്‌ടോബർ 2021)
വൃത്തിയുള്ള അടുക്കള കുടുംബത്തിന്റെ മൊത്തം ആരോ​ഗ്യത്തിന് അത്യാവശ്യമാണ്. ചിലപ്പോഴെല്ലാം ചെറിയ അശ്രദ്ധയോ മറവിയെക്കൊണ്ട് സാധനങ്ങൾ കേടായിപ്പോകാറുണ്ട്. അത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടാൻ കുറച്ചു നുറുങ്ങുവിദ്യകളുണ്ട്. ചില അടുക്കള നുറുങ്ങുകൾ പരിചയപ്പെടാം.

ചോറ് അധികം വന്നാൽ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം. പക്ഷേ അതിലും ടേസ്റ്റ് ആയിട്ട് പലഹാരമാക്കാം. ആ ചോറ് കഴുകി വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് ഇച്ചിരി കടലമാവ് ചേർത്ത് പപ്പടം പോലെ പൊരിച്ചെടുക്കാം.

വേവിച്ച കപ്പ ബാക്കിയായാൽ അത് നല്ലപോലെ ഉണക്കിയ ശേഷം എണ്ണയിൽ വറുത്തുകോരി കറുമുറാ കഴിക്കാം.

തേങ്ങാമുറി കേടാകുന്നത് ഒഴിവാക്കാൻ കുറച്ച് ഉപ്പ് എടുത്ത് തേങ്ങാമുറിയിൽ പുരട്ടിവെച്ചാൽ മതി. രണ്ടു മൂന്ന് ദിവസം വരെ ഫ്രഷ് ആയിട്ട് ഇരിക്കും.

ഇരുമ്പൻ പുളിയുടെ നീരെടുത്ത് സ്റ്റീൽ പാത്രങ്ങൾ, സിങ്ക് കഴുകിയാൽ കൂടുതൽ നിറം വെക്കും.

വെളിച്ചെണ്ണ ഈർപ്പം വന്ന് കേടാകുന്നത് ഒഴിവാക്കാൻ കുറച്ച് കല്ലുപ്പോ നല്ലവണ്ണം ഉണങ്ങിയ കുരുമുളകോ ചേർക്കാം. കല്ലുപ്പ് വെളിച്ചെണ്ണയിൽ അലിയാതെ കിടക്കും.

പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാനും വഴിയുണ്ട്, രണ്ടോ മൂന്നോ ഗ്രാമ്പൂ പഞ്ചസാര പാത്രത്തിൽ ഇട്ടുവെച്ചാൽ മതി.

എത്ര നല്ല അരികൊണ്ടുവെച്ചാലും ചാഴി വരുന്നുണ്ടെങ്കിൽ കുറച്ച് ആര്യവേപ്പിന്റെ ഇല കൈകൊണ്ട് തിരുമ്മി അരിയിൽ ഇട്ടുവെക്കാം

സാമ്പാർ ഫ്രിഡ്ജിൽ വെക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകൾ എടുത്തു മാറ്റുക, ശേഷം ചെറുതീയിൽ ചൂടാക്കി വെക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only