22 ഒക്‌ടോബർ 2021

നൂറുകോടി ഡോസ് കൊവിഡ് വാക്സിൻ: ഇത് ഓരോ ഇന്ത്യക്കാരൻ്റെയും നേട്ടമെന്ന് പ്രധാനമന്ത്രി
(VISION NEWS 22 ഒക്‌ടോബർ 2021)
നൂറ് കോടി വാക്സീൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം. 

അതേ സമയം രാജ്യത്തെ സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് വലിയ നിക്ഷേപം വരുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗതി കൈവരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only