17 ഒക്‌ടോബർ 2021

നബിദിനത്തിന് മുന്നോടിയായി പള്ളിക്ക് സമീപത്തെ റോഡ് ശുചീകരിച്ച് അമുസ്ലിം സഹോദരങ്ങൾ
(VISION NEWS 17 ഒക്‌ടോബർ 2021)
താമരശ്ശേരി: കുടുക്കിൽ ഉമ്മരത്താണ് മത സൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമായി ശുചീകരണ പ്രവർത്തി നടന്നത്.

പതിവായി നബിദിന റാലിയിൽ പങ്കെടുക്കുന്നവർക്ക് അമുസ്ലിം സഹോദരന്മാർ മധുരം നൽകാറുണ്ടെങ്കിലും, കോവിഡ് നിയന്ത്രണം കാരണം റാലി നടക്കാത്ത സാഹചര്യത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തി ആഘോഷ പരിപാടിയിൽ പങ്കാളികളായത്.

കുടുക്കിൽ പൊയിൽ വാസു, ആലപ്പടിമ്മൽ ശ്രീനിവാസൻ, പട്ടൽ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പുല്ലോറ മജീദ്, സദക്കത്തുള്ള ( സൗക്കത്ത് ) എന്നിവരും പങ്കുചേർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only