17 ഒക്‌ടോബർ 2021

നടി ഉമാ മഹേശ്വരി അന്തരിച്ചു
(VISION NEWS 17 ഒക്‌ടോബർ 2021)
സിനിമ- സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു . നാല്പത് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമാ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഛർദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

നടിയുടെ പെട്ടെന്നുള്ള വിയോഗത്തിൻറെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. തമിഴ് സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ നടിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. 

മലയാളത്തിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. 

ഒരു കഥയുടെ കഥൈ, മഞ്ഞൽ മഗിമായി തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു, അല്ലി അർജ്ജുന തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. 'ഈ ഭാർഗവി നിലയം' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only