31 ഒക്‌ടോബർ 2021

ഉത്തരാഖണ്ഡ് ബസപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
(VISION NEWS 31 ഒക്‌ടോബർ 2021)




ഉത്തരാഖണ്ഡ് ബസപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന 2 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നിരുന്നു. രണ്ട് പേർ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്.

ഡെറാഡൂൺ ജില്ലയിൽ ചക്രതാ തഹ്‌സിലെ ബുൽഹാദ്‌ബൈല റോഡിലാണ് അപകടമുണ്ടായത്. 11 പേർ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവർ തദ്ദേശവാസികളാണ്. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡറാഡൂണിൽ നിന്ന് ഏകദേശം 175 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് അപകടമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only