👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

പൊലീസ് വേഷത്തില്‍ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
(VISION NEWS 03 ഒക്‌ടോബർ 2021)




പൊലീസ് വേഷത്തിലെത്തി ജനങ്ങളെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു സംഭവം. സാമൂഹിക നീതി മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഒരു മിലിട്ടറി ഐ.ഡി കാര്‍ഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു ഫ്ലാഷറും പട്രോള്‍ സൈറനും പൊലീസ് സംഘം കണ്ടെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only