21 ഒക്‌ടോബർ 2021

വൈകിട്ടോടെ മഴ കനക്കും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
(VISION NEWS 21 ഒക്‌ടോബർ 2021)
സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് വൈകുന്നേരത്തോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട,കോട്ടയം,ഇടുക്കി, മലപ്പുറം, പാലക്കാട്,കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടി മിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്തമഴയും പ്രതീക്ഷിക്കാം. മലയോരപ്രദേശങ്ങളിലാവും കൂടുതല്‍ ശക്തമായ മഴകിട്ടുക. കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും. ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം എത്തിച്ചേരും. ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only