21 ഒക്‌ടോബർ 2021

ബാലികയെ പീഡിപ്പിച്ച കേസ്: വൈദികൻ അറസ്റ്റിൽ
(VISION NEWS 21 ഒക്‌ടോബർ 2021)




ആലുവ: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്പിൽ ഫാ. സിബി വർഗീസിനെ (32) റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവാണ് അറസ്റ്റ് ചെയ്തത്.
മരട് സെന്റ് മേരീസ് മഗ്ദലീൻ പള്ളി മുൻ സഹ വികാരിയാണ്‌.

വൈദികനു പരിചയമുള്ള യുവതിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണു പരാതി. പൊലീസ് കേസെടുത്തതിനെ തുടർന്നു വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. കോടതി റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലാക്കി. ആരോപണ വിധേയനായ വൈദികനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നതായി വരാപ്പുഴ അതിരൂപത അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only