05/10/2021

കട്ടപ്പനയിലെ ഋതിക് റോഷനിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി
(VISION NEWS 05/10/2021)
കട്ടപ്പനയിലെ ഋതിക് റോഷൻ സിനിമയിലൂടെ മലയാളി മനസില്‍ ഇടം നേടിയ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. അരുണ്‍ ആന്റണിയാണ് ലിജോമോളുടെ വരന്‍.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്തേക്ക് എത്തിയത്. വിവാഹവേഷത്തില്‍ അതിസുന്ദരിയായ ലിജോമോളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷന്‍ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only