28 ഒക്‌ടോബർ 2021

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റര്‍ അറസ്റ്റിൽ
(VISION NEWS 28 ഒക്‌ടോബർ 2021)പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പവളവ് പെന്തക്കോസ്ത് പള്ളിയിലെ മുന്‍ പാസ്റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്ദ് (34) ആണ് അറസ്റ്റിലായത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടർന്ന്, ബുധനാഴ്ച പേരാമ്പ്ര പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെ കൽപത്തൂരിലെ വീട്ടില്‍നിന്നും അറസ്റ്റു ചെയ്തു.

എസ്.ഐ. ബാബുരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only