20 ഒക്‌ടോബർ 2021

താമരശ്ശേരിക്ക് സമീപം കാർ അപകടം, രണ്ടു പേർക്ക് പരിക്ക്
(VISION NEWS 20 ഒക്‌ടോബർ 2021)താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം സൗത്ത് മലപുറത്ത് ഉണ്ടായ കാർ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മുക്കം കുറ്റിപ്പാല രാജീവ് കോളനിയിൽ ഹസീക് (19), നിതിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി രണ്ടു മണിക്കായിരുന്നു അപകടം. 

പരിക്കേറ്റവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 65 E 6558 നമ്പർ ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്.
വ്യാപാര സ്ഥാപനത്തിൻ്റെ മുന്നിലെ ബോർഡും, ഇരുമ്പ് വേലിയും തകർത്ത് പോക്കറ്റ് റോഡിലേക്ക് മൂക്കുകുത്തിയാണ് കാർ മറിഞ്ഞത്.  

വരാന്തയിൽ ഉണ്ടായിരുന്ന കടയുടമ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only