👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഒക്‌ടോബർ 2021

താനൂരില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു
(VISION NEWS 05 ഒക്‌ടോബർ 2021)



മലപ്പുറം: താനൂരിൽ പെട്രോളുമായി പോയ ടാങ്കർ അപകടത്തിൽപ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പെട്രോൾ ചോർച്ച ഉണ്ടായിരുന്നു

താനൂർ നഗരത്തിൽ വെച്ചാണ് ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. തുടർന്ന് ടാങ്കർ പൊട്ടി പെട്രോൾ ചോരുകയായിരുന്നു. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റാനുള്ള ശ്രമം നടക്കുന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only