👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഒക്‌ടോബർ 2021

ക്ഷമ ചോദിച്ച് സക്കർബർഗ്; പൊങ്കാലയിട്ട് മലയാളികൾ
(VISION NEWS 05 ഒക്‌ടോബർ 2021)

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ സേവനം തടസ്സപ്പെട്ട സംഭവത്തിൽ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ഫേസ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം നേരം പ്രവർത്തനം നിലയ്‌ക്കുന്നത്

അതേ സമയം ജനങ്ങൾ നേരി‍ട്ട് പ്രതിസന്ധികൾ കമന്റിലൂടെ പ്രതികരിക്കാണ് മലയാളികൾ. ഏതാണ്ട് ആറു മണിക്കൂർ നേരത്തെ അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് സേവനങ്ങൾ പുന:സ്ഥാപിച്ചത്. ഫേസ് ബുക്ക് ,ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് ,മെസഞ്ചർ തുടങ്ങിയവ ഓൺലൈനിൽ തിരിച്ചെത്തുന്നു. ഇന്ന് നേരിട്ട തടസത്തിന് ക്ഷമചോദിക്കുന്നു, ആളുകളുമായുള്ള ബന്ധം നിലനിർത്താൻ നിങ്ങൾ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അറിയാം. എന്നാണ് സുക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിൽ കുറിച്ചത്.
ഇന്റർനെറ്റ് ഡൊമൈനിലെ ഇന്റേണൽ റൂട്ടിംഗിൽ വന്ന പിഴവാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only