16 ഒക്‌ടോബർ 2021

തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു, ഒരാൾക്കായി തിരച്ചിൽ
(VISION NEWS 16 ഒക്‌ടോബർ 2021)
തൊടുപുഴ∙ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. 

തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്.  മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. സുരക്ഷാ ഭിത്തി തകർത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only